ന്യൂഡൽഹി: ഐ.പി.എൽ. 2026 സീസണിന് മുന്നോടിയായി പ്രമുഖ ടീമുകളുടെ ഉടമസ്ഥാവകാശത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നതായി റിപ്പോർട്ടുകൾ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെയും സ്വന്തമാക്കാൻ ആഗോള വമ്പന്മാർ രംഗത്തെത്തിയിരിക്കുകയാണ്.
ബ്രിട്ടീഷ്-ഇന്ത്യൻ വ്യവസായി മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ വാങ്ങാൻ പ്രമുഖ കമ്പനികൾ തമ്മിൽ മത്സരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള സ്റ്റീൽ ഭീമനായ ആർസലർ മിത്തലിന്റെ (ArcelorMittal) സി.ഇ.ഒ ആദിത്യ മിത്തൽ ടീമിനെ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആദിത്യ ബിർള ഗ്രൂപ്പും ഡേവിഡ് ബ്ലിറ്റ്സർ കൺസോർഷ്യവുമാണ് മറ്റൊരു പ്രധാന എതിരാളി.
മാർച്ച് 17-ന് അവസാനിച്ച ലേലത്തിൽ നാല് പ്രമുഖ ഗ്രൂപ്പുകൾ ബിഡ് സമർപ്പിച്ചതായാണ് വിവരം. എൻ.ബി.എ ടീമായ ബോസ്റ്റൺ സെൽറ്റിക്സിൽ ഓഹരിയുള്ള മിത്തൽ കുടുംബം കായിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.
2025-ലെ ഐ.പി.എൽ. വിജയികളായ ആർ.സി.ബി.യുടെ വിൽപനയുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നു.സ്വീഡിഷ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇ.ക്യു.ടി (EQT) വമ്പൻ തുകയാണ് ടീമിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
മണിപ്പാൽ ഹോസ്പിറ്റൽസിന്റെ രഞ്ജൻ പൈ, കെ.കെ.ആർ (KKR), സിംഗപ്പൂർ ആസ്ഥാനമായ ടെമാസെക് എന്നിവരടങ്ങുന്ന ഗ്രൂപ്പും മത്സരരംഗത്തുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ്, അദാർ പൂനവാല എന്നിവർ ലേലത്തിൽ നിന്ന് പിന്മാറിയതായാണ് സൂചന.
ഐ.പി.എൽ. ടീമുകളുടെ മൂല്യം കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഈ കൈമാറ്റങ്ങൾ ലീഗിന്റെ സാമ്പത്തിക ഭദ്രതയും ആഗോള സ്വാധീനവും വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
