ബാഴ്‌സലോണയ്ക്ക് സമനില

NOVEMBER 26, 2023, 11:43 AM

ലാ ലിഗയിൽ ബാഴ്‌സലോണക്ക് നിരാശ. ഇന്ന് ലാലിഗ മത്സരത്തിൽ ബാഴ്‌സലോണ സമനില വഴങ്ങി. റയോ വയകാനോ ആണ് ബാഴ്‌സലോണയെ സമനിലയിൽ പിടിച്ചത്. 1-1 എന്ന സ്‌കോറിലാണ് മത്സരം അവസാനിച്ചത്. അവസാനം വന്ന സെൽഫ് ഗോളാണ് ബാഴ്‌സലോണയെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.

ആദ്യ പകുതിയിൽ 39-ാം മിനുട്ടിൽ ഉനായ് ലോപസാണ് റയോ വയകാനോയ്ക്ക് ലീഡ് നൽകിയത്. ആ ലീഡ് 82-ാം മിനുട്ട് വരെ നീണ്ടു നിന്നു. 82-ാം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ആണ് ബാഴ്‌സലോണയുടെ രക്ഷയക്ക് എത്തിയത്. ഈ സമനില ബാഴ്‌സലോണക്ക് വലിയ ക്ഷീണം ആകും.

14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബാഴ്‌സലോണ ഇപ്പോഴും മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam