2026ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചതിൽ പ്രതികരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡൻ്റ് അമിനുൾ ഇസ്ലാം.
ടി20 ലോകകപ്പിൽ പങ്കെടുക്കണമെന്ന് തന്നെയാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇന്ത്യയിൽ സുരക്ഷിതത്വമില്ലെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും അമിനുൾ ഇസ്ലാം പറഞ്ഞതായി ഇഎസ്‌പിഎൻ ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച് നിൽക്കുകയാണെങ്കിൽ ലോകകപ്പിൽ സ്കോട്ട്ലൻഡിനെ പകരം കളിപ്പിക്കുമെന്നാണ് ഐസിസി അറിയിച്ചത്.
അതേസമയം, തനിക്ക് ബംഗ്ലാദേശ് സർക്കാരുമായി സംസാരിക്കാൻ കൂടുതൽ സമയം നൽകണമെന്നും അതിന് ശേഷം മറുപടി നൽകാമെന്നുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ഐസിസിയെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
