ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ ജയിച്ചു തുടങ്ങി ഏഷ്യൻ വമ്പന്മാരായ ദക്ഷിണ കൊറിയ. പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊറിയ പരാജയപ്പെടുത്തിയത്.
രണ്ടാം പാതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ആദ്യം ചെക്ക് റിപ്പബ്ലിക്ക് ലീഡ് എടുത്തെങ്കിലും കൊറിയ രണ്ട് ഗോൾ തിരിച്ചടിച്ചു. ഹ്വാങ് ഇൻബെയോം, ഓഹ് ഹ്യൂയോൻഗ്യൂ എന്നിവരാണ് കൊറിയയുടെ ഗോളുകൾ നേടിയത്. ലാഡിസ്ലാവ് ക്രെജ്‌സിയുടെ വകയായിരുന്നു ചെക്കിന്റെ ഏക ഗോൾ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചുരുന്നു.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ദക്ഷിണ കൊറിയക്ക് സാധിച്ചില്ല. കളിയുടെ സമയം പുരോഗമിക്കവെ, പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് വേഗത്തിൽ മാറുന്ന തന്ത്രം കൊറിയക്കാർ നന്നായി നടപ്പിലാക്കി. ഹ്വാങ് ഇൻബിയോം, പെയ്ക് സ്യൂങ്‌ഹോ എന്നിവരിലൂടെ മധ്യനിരയിൽ കളി മെനഞ്ഞ കൊറിയ, പന്ത് ക്യാപ്ടൻ സോൺ ഹ്യൂങ്മിന് എത്തിച്ചുകൊടുത്തു. മറുഭാഗത്ത്, കൊറിയയുടെ ശക്തമായ പ്രതിരോധനിരയെ മറികടക്കാൻ അവർക്ക് സാധിച്ചില്ല.
എന്നാൽ രണ്ടാം പകുതിയിൽ കൊറിയയെ ഞെട്ടിച്ചുകൊണ്ട് ചെക്ക് ഗോൾ നേടി. 59-ാം മിനിറ്റിൽ കൊറിയൻ പോസ്റ്റിലേക്ക് വന്ന ഒരു റോക്കറ്റ് ത്രോ ലാഡിസ്ലാവ് ക്രെജ്‌സി ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു. സ്‌റ്റേഡിയം നിശ്ചലമായി.
എന്നാൽ ആഘോഷങ്ങൾക്ക് എട്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. സഹതാരത്തിന്റെ മനോഹരമായ ഒരു ത്രൂബോൾ സ്വീകരിച്ച ഇൻബെയോം ബോക്‌സിലേക്ക് പന്തുമായി മുന്നേറി. തുടർന്ന് ഗോൾ കീപ്പർ ഉൾപ്പെടെയുള്ള പ്രതിരോധത്തെ കബളിപ്പ് പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടു. സ്‌കോർ 1-1.
76-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ഗോൾ ഓഫ്‌സൈഡായി വിധിച്ചു. നാല് മിനിറ്റുകൾക്ക് ശേഷം കൊറിയയുടെ വിജയഗോൾ. വലത് വിംഗിൽ നിന്ന് ഹ്വാങ് നൽകിയ ക്രോസ് പ്രതിരോധ താരത്തെ മറികടന്ന് ഓഹ് വലയിലെത്തിക്കുകയായിരുന്നു. ഗോൾ കീപ്പറുടെ കൈകളിൽ തട്ടി പന്ത് ഗോൾവര കടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
