ശ്രദ്ധ കപൂർ ബോളിവുഡിന്റെ പ്രിയ താരം ആണ്. താരം പ്രണയത്തിൽ ആണ് എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. തന്റെ വ്യക്തിജീവിതം ശ്രദ്ധ കപൂർ ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്താറില്ല.
എന്നാൽ തിരക്കഥാകൃത്ത് രാഹുല്‍ മോഡിയുമായി ശ്രദ്ധ ഡേറ്റിംഗിലാണെന്ന് പാപ്പരാസികള്‍ പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. എന്നാൽ താരം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ശ്രദ്ധയുടെയും രാഹുലിന്റെയും പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആവുന്നത്. ജാംനഗറില്‍ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ഇവന്റില്‍ പങ്കെടുക്കാൻ എത്തിയ ശ്രദ്ധയുടെയും രാഹുലിന്റെയും ചിത്രങ്ങള്‍ ആണ് മുംബയ് വിമാനത്താവളത്തില്‍ വച്ച് പാപ്പരാസികള്‍ പകർത്തിയത്.
തൂ ജൂത്തി മേ മക്കാർ സിനിമയുടെ ലൊക്കേഷനിലാണ് ശ്രദ്ധയും രാഹുലും സൗഹൃദത്തിലാവുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി പിരിഞ്ഞ ശ്രദ്ധ ഇതിനുശേഷമാണ് രാഹുലുമായി അടുക്കുന്നത്. സംവിധായകൻ ലവ് രഞ്ജന്റെ സഹ തിരക്കഥാകൃത്താണ് രാഹുല്‍. ശ്രദ്ധ കപൂറും രണ്‍ബീർ കപൂറും അഭിനയിച്ച തൂ ജൂത്തി മേ മക്കാറിന്റെ രചയും രാഹുലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്