കേട്ടതെല്ലാം സത്യം; ഒടുവിൽ കോഹ്‌ലിയുടെ വീട്ടിലേക്ക് ആ വലിയ സന്തോഷമെത്തുന്നു !!

FEBRUARY 4, 2024, 4:34 PM

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി വിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടെന്ന  സസ്‌പെൻസ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസവും കോഹ്‌ലിയുടെ അടുത്ത സുഹൃത്തുമായ എബി ഡിവില്ലിയേഴ്‌സ്. 

വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും വീണ്ടും അച്ഛനും അമ്മയും ആകാൻ പോവുകയാണെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ രണ്ട് ടെസ്റ്റില്‍ കോലി കളിക്കാതിരുന്നുപ്പോള്‍ എന്തു പറ്റി അസുഖം വല്ലതുമുണ്ടോ എന്ന് ചോദിച്ച് താന്‍ സന്ദേശം അയച്ചിരുന്നുവെന്നും എന്നാല്‍ താന്‍ സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കേണ്ടതുകൊണ്ടാണ് മാറി നില്‍ക്കുകയാണെന്നും കോലി മറുപടി നല്‍കിയെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.

vachakam
vachakam
vachakam

അവര്‍ രണ്ടുപേരും രണ്ടാമത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ്. ഈ സമയും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണിപ്പോള്‍ അദ്ദേഹത്തിന് പ്രധാനം.

കുടുംബമില്ലെങ്കില്‍ പിന്നെ മറ്റെന്ത് ഉണ്ടായിട്ടും കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ അക്കാര്യം കൊണ്ട് മാത്രം വിരാടിന്‍റെ കാര്യത്തില്‍ വിധിയെഴുതരുത്. ശരിയാണ് അദ്ദേഹത്തിന്‍റെ സാന്നിധ്യം നമുക്ക് മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹമിപ്പോള്‍ എടുത്തിരിക്കുന്നത് ശരിയായ തീരുമാനമാണ്- ഡിവില്ലിയേഴ്സ് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ലെന്നും അദ്ദേഹത്തിൻ്റെ സ്വകാര്യത മാനിക്കണമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam