ചെന്നൈ: നടൻ വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയിൽ. സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി എന്നാണ് ലഭിക്കുന്ന വിവരം.
ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പുനഃപരിശോധന സമിതി കാണുമെന്ന് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഇന്ന് ചിത്രം പരിശോധിക്കില്ലെന്നാണ് അറിയുന്നത്. സമിതിയിലെ ഒരാൾ രോഗബാധിതനായതിനാലാണ് പരിശോധന മാറ്റിവെച്ചതെന്നാണ് ലഭിക്കുന്ന വിശദീകരണം.
ഇന്ന് നിശ്ചയിച്ചിരുന്ന പരിശോധന നടന്നിരുന്നെങ്കിൽ ചിത്രം മെയ് മാസത്തിൽ തിയറ്ററുകളിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പരിശോധന മാറ്റിവെച്ച സാഹചര്യത്തിൽ ഇനി ഇത് എപ്പോൾ നടക്കുമെന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി
യഥാർത്ഥ ജീവിതത്തിലും ഹീറോ; വീട്ടിൽ അതിക്രമിച്ചു കയറിയവനെ നേരിട്ട് പിടികൂടി ഡിലൻ സ്പ്രൗസ്!
"ലോകം എന്നെ വേട്ടയാടി, ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടവൾ'; രാജകീയ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മേഗൻ