"വിജയം ഉറപ്പ്!" ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വിജയ്‌‍യുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്

MARCH 3, 2026, 12:05 AM

നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയത് വലിയ ചർച്ചയായിരുന്നു. വിജയ്‌യ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഈ ആരോപണം വലിയ ചർച്ചയായതിന് പിന്നാലെ എത്തിയ വിജയ്‌യുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടുന്നു.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് വിജയ് എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. "എന്റെ പ്രിയപ്പെട്ട അനിയന്മാർക്കും അനിയത്തിമാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഭയമില്ലാതെ, ധൈര്യത്തോടെ പരീക്ഷയെ നേരിടുക. നല്ലത് മാത്രം സംഭവിക്കും, വിജയം ഉറപ്പാണ്!" എന്നാണ് വിജയ് കുറിച്ചത്.

ചെങ്കൽപേട്ട് ജില്ലാ കുടുംബ കോടതിയിലാണ് സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത്. വിജയ്‌യ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.

vachakam
vachakam
vachakam

ഈ ബന്ധം താൻ അറിഞ്ഞതോടെ അത് ഒഴിവാക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ അത് തുടരുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. 1999ൽ വിവാഹിതരായ വിജയ്- സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ടു മക്കളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam