ചൂട് സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുത്: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

APRIL 13, 2026, 12:57 AM

തിരുവനന്തപുരം: ചൂട് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക മുന്നറിയിപ്പെന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും, ഇത്തരം പ്രവൃത്തികള്‍ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷന്‍ 54 പ്രകാരം ശിക്ഷാര്‍ഹമാണെന്നും അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ താപനില 45 മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നതും, പുറത്തു നില്‍ക്കരുതെന്നതും, മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാമെന്നതുമുളള സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാറുകളില്‍ ഇന്ധന ടാങ്ക് പൂര്‍ണമായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഇതിലുണ്ട്. ‘സിവില്‍ ഡിഫന്‍സ്’ എന്ന പേരിലാണ് ഈ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ ഒരു സര്‍ക്കാര്‍ വകുപ്പ് ഇല്ലെന്നും, അത് അഗ്‌നിരക്ഷാസേനയുടെ കീഴിലുള്ള സന്നദ്ധസംഘടനയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ താപനില 54 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്ന തരത്തിലുള്ള പ്രവചനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയിട്ടില്ലെന്നും അറിയിച്ചു.

vachakam
vachakam
vachakam

ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്കും വിവരങ്ങള്‍ക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവ മാത്രമേ ആശ്രയിക്കാവൂവെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam