കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന ഡിജിപിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നാരോപിച്ച് കെഎസ്‍യുവും എംഎസ്എഫും ചേര്‍ന്ന് കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് കടന്നുകയറി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ പങ്കും ആരോപണവിധേയമായ സാഹചര്യത്തില്‍ ശക്തമായ നടപടി വേണമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം. വര്‍ഗീയ പരാമര്‍ശം നടത്തിയതായി ആരോപണമുള്ള അധ്യാപകരെ സംരക്ഷിക്കില്ലെന്നും കെഎസ്‍യു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
