വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹ നിശ്ചയം ക‍ഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

OCTOBER 4, 2025, 1:45 AM

വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം ക‍ഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചാണ് നിശ്ചയം നടന്നതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹം 2026 ഫെബ്രുവരിയിൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇരുവരും പ്രണയത്തിലാണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല. ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പോലും സ്വകാര്യത നിലനിര്‍ത്തുകയാണ് പതിവ്. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.രശ്മിക അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സാരിയിലുള്ള ചിത്രം  വൈറലായിരുന്നു.ഈ വേഷം വിവാഹ നിശ്ചയത്തിനണിഞ്ഞതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്.

2018ലെ സൂപ്പർഹിറ്റ് ചിത്രമായ ഗീതാ ഗോവിന്ദത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. പിന്നീട് 2019ലെ ഡിയർ കോംറേഡ് എന്ന ചിത്രത്തിലും വീണ്ടും ഒരുമിച്ചഭിനയിച്ചു. ഈ വർഷം ജൂലൈയിൽ വിജയിയുടെ നൽകിയ അഭിമുഖത്തിൽ തൻ്റെ റൊമാൻ്റിക് ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് 35 വയസ്സുണ്ടെന്നും താൻ സിംഗിളല്ലെന്നും പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam