തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ ഇതുവരെ ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്ന് വിജയ് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് തന്റെ ഗേള്‍ഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല.
അതേസമയം ഇപ്പോൾ രശ്മികയ്‌ക്കൊപ്പമുള്ള വിജയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ പകര്‍ത്തിയ ചിത്രമാണ് വൈറലാവുന്നത്.
ഇരുവരും നീല നിറത്തിലുള്ള ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ രശ്മികയുടെ പുറംവശമാണ് കാണുന്നത്, അടുത്ത ചിത്രത്തില്‍ രശ്മിക ഡെസേര്‍ട്ട് കഴിക്കുന്നതിന്റെ ചിത്രവും ഉണ്ട്. താരങ്ങൾ ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്