തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുകൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനവും പരിഹാസവും ശക്തമാകുന്നു. അനുവദിക്കാവുന്ന 18 തരത്തിലുള്ള മോഡിഫിക്കേഷനുകളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്.
അതേസമയം പുതിയ തീരുമാനം യുവാക്കൾക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നെങ്കിലും, പട്ടികയിലുള്ള പല കാര്യങ്ങളും നിലവിൽ അനുവദനീയമായവയാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശനം. ഇതോടെ സർക്കാരിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ചത്ര വലിയ മാറ്റമല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഇതിനിടെയാണ് വിഷയത്തിൽ പ്രതികരണവുമായി മുൻ ബിഗ് ബോസ് താരം അഖിൽ മാരാർ രംഗത്തെത്തിയത്. 18 മോഡിഫിക്കേഷനുകളും എടുത്തുപറഞ്ഞുകൊണ്ടുള്ള പരിഹാസ പോസ്റ്റാണ് അഖിൽ മാരാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രവും ഉൾപ്പെടുത്തി പങ്കുവെച്ച പോസ്റ്റിൽ, പ്രഖ്യാപിച്ച ഇളവുകൾ സംബന്ധിച്ച തന്റെ വിമർശനവും അഖിൽ മാരാർ രേഖപ്പെടുത്തി. പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുകയാണ്.
അഖിൽ മാരാരുടെ പോസ്റ്റ്
അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നൽകിയ വാഹന മോഡിഫിക്കേഷൻ യാഥാർഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം..
1.വണ്ടിയുടെ ഉള്ളിൽ പാട്ട് കേൾക്കാൻ സ്പീക്കർ അധികമായി ഉപയോഗിക്കാം
2.കളർ ലൈറ്റുകൾ ഉപയോഗിക്കാം
3.സ്റ്റിക്കർ വർക്കുകൾ ഉപയോഗിക്കാം
4.സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിറിങ് കവർ,റിവേഴ്സ് കാമറ, മഡ് ഫ്ലാപ്പ്, ഡാഷ് ക്യാമറ, പാർക്കിംഗ് സെൻസർ, റിവേഴ്സ് കാമറ,ഇൻഫോടെയ്ൻ മെന്റ് സിസ്റ്റം, ടയർ പ്രഷർ മോനിറ്റർ ഇവയൊക്കെ നമുക്കിനി ചെയ്യാം..
5.50% കാഴ്ച മറയ്ക്കുന്ന sun film ചെയ്യാം.
6.മോശമല്ലാത്ത സ്റ്റിക്കർ വർക്ക് ചെയ്യാം..
7. ക്യാഷ് അടച്ചാൽ വണ്ടിയുടെ കളർ മാറ്റം..
8. മുൻ കൂട്ടി അനുമതി എടുത്താൽ CNG യിലേക്ക് മാറാം..
ഇതൊക്കെയാണ് ഗതാഗത കമ്മീഷണർ നൽകിയ മഹത്തായ മോഡിഫിക്കേഷൻ റിപ്പോര്ട്ട്…അപ്പോഴേങ്ങനാ തൂക്കി ചുവന്ന കാരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..
ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങൾ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്.. നിങ്ങൾക്ക് തീരുമാനിക്കാം..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
