തന്നെ മർദ്ദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കൊച്ചി ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ തനിക്ക് പറയാനുള്ളത് വെളിപ്പെടുത്തുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
എന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ വിപിന്റെ ഭാഗത്തു നിന്നുണ്ടായി. വർഷങ്ങളായി കൂടെ നിന്ന ഒരാൾ പെട്ടന്നു നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി.
മർദ്ദിച്ചെന്ന് മാനേജരുടെ പരാതി; നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്
സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണ് അദ്ദേഹമിപ്പോൾ. അതുകൊണ്ടാണ് ഇതുപോലുള്ള ബാലിശമായ ആരോപണങ്ങൾ പടച്ചുവിടുന്നത്. ‘നരിവേട്ട’ സിനിമയ്ക്കെതിരെ ഞാൻ പറഞ്ഞുവെന്നത് എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയെ ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ഈ വിഷയം മനസ്സിലായി. സിനിമയിൽ വന്ന കാലം മുതൽ പരിചയമുള്ള സുഹൃത്തുക്കളാണ് ഞങ്ങളിരുവരും. പരസ്പരം ഒരുപാട് മനസ്സിലാക്കുന്നവർ. ‘മാർക്കോ’ ഹിറ്റ് ആയ സന്തോഷത്തിൽ എനിക്കൊപ്പം ഒന്നിച്ച് ആ വിജയം ആഘോഷിച്ച വ്യക്തിയാണ് ടൊവിനോ. ഇതുപോലുള്ള ഒരു കള്ള പ്രചരണങ്ങൾക്കും ഞങ്ങളുടെ സൗഹൃദം തകർക്കാനാകില്ലെന്നും ഉണ്ണി പറയുന്നു.
വിപിന്റെ പേരിൽ ഒരുപാട് പരാതികൾ സിനിമാ സംഘടനയ്ക്കുള്ളിൽ തന്നെ വന്നിരുന്നു. ഒരു പ്രമുഖ നടി വിപിനെതിരെ ഐസിസിയിൽ പരാതിപ്പെട്ടിട്ടുണ്ട്. ‘മാർക്കോ’ സിനിമയുടെ സമയത്തും അതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായി.
ക്രെഡിറ്റ് മുഴുവൻ സ്വയം കൊണ്ടുപോകുന്നെന്നായിരുന്നു വിപിനെതിരെ ഉയർന്ന വിമർശനം. അന്ന് ആ വിഷയം രമ്യതയിൽ എത്തിച്ചത് ഞാൻ ഇടപെട്ടാണ്. എത്രയോ വർഷം കൂടെ കൊണ്ടു നടന്ന ആളാണ്. വിപിന്റെ കുടുംബവുമായും ബന്ധമുണ്ട്. വിപിന്റെ അച്ഛന് ഹൃദയസംബന്ധമായ ചികിത്സ വേണ്ടി വന്നപ്പോൾ ഞാനൊപ്പം നിന്നിട്ടുണ്ട്. സാമ്പത്തികമായൊക്കെ സഹായിച്ചിട്ടുണ്ട്. അങ്ങനെയൊരാൾ അവസാനം എന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്ന അവസ്ഥയിലെത്തിയെന്നും ഉണ്ണി പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്