അനാവശ്യ സൂം-ഇൻ; നടിമാർ നേരിടുന്ന മോശം ക്യാമറ ആംഗിളുകൾക്കെതിരെ ശക്തമായി പ്രതികരിച്ചു  നടി രുക്മിണി വസന്ത്

MARCH 3, 2026, 8:04 PM

പൊതുപരിപാടികളിൽ കന്നഡ നടിമാർ നേരിടുന്ന അനാവശ്യ സൂം-ഇന്നുകളും മോശം ക്യാമറ ആംഗിളുകളുംക്കെതിരെ ശക്തമായി പ്രതികരിച്ചു നടി രുക്മിണി വസന്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.

“സിനിമാ മേഖലയിലെ സ്ത്രീകളായ ഞങ്ങൾ തുടർച്ചയായി നേരിടുന്ന ഒരു മോശം പ്രവണതക്കെതിരെ ഇപ്പോൾ ഒന്നിച്ചു നിൽക്കുകയാണ്. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന വനിതാ അഭിനേതാക്കളെ അങ്ങേയറ്റം അശ്ലീലമായ ആംഗിളുകളിൽ ചിത്രീകരിക്കുകയും, അവരുടെ പ്രകടനത്തിനോ ജോലിക്കോ പ്രാധാന്യം നൽകാതെ ശരീരഭാഗങ്ങളിലേക്ക് മനഃപൂർവം സൂം ചെയ്ത് പ്രചരിപ്പിക്കുന്നത് പതിവാകുകയാണ്” എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചിലരുടെ ഭാഗത്തുനിന്നുള്ള ഇത്തരം പെരുമാറ്റങ്ങൾ അപമാനകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് നടി വ്യക്തമാക്കി. “ഞങ്ങൾ ഇവിടെയുള്ളത് ഞങ്ങളുടെ കലയ്ക്ക് വേണ്ടിയാണ്, സിനിമയ്ക്കു വേണ്ടിയാണ്. മനഃപൂർവമുള്ള ഇത്തരം സൂം-ഇന്നുകളെയും മോശം ആംഗിളുകളെയും ശക്തമായി അപലപിക്കുന്നു. ഇത് വ്യക്തിത്വത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം പ്രവണതകൾ സാധാരണവൽക്കരിക്കാനോ സഹിക്കാനോ കഴിയില്ല,” എന്നും രുക്മിണി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam