വിജയുടെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകയുടെ (ടിവികെ) ഔദ്യോഗിക പതാക പുറത്തിറക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ. ചുവപ്പും മഞ്ഞയും പാർട്ടിയുടെ കൊടിക്കും പാർട്ടി ചിഹ്നത്തിനും എതിരെയുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സ്പാനിഷ് പതാകയിൽ കേരള സർക്കാരിൻ്റെ മുദ്രയാണ് പതാകയെന്നാണ് വിമർശനം.
ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന പാർട്ടി പതാകയ്ക്കും പാർട്ടി ചിഹ്നത്തിനും നേരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ നിറയുന്നത്. സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ചതാണ് പതാകയെന്നാണ് വിമർശനം.
തമിഴ് വെട്രി കഴകയുടെ (ടിവികെ) ഔദ്യോഗിക പതാക ചുവപ്പും മഞ്ഞയും കലർന്നതാണ്. മുകളിലും താഴെയും ചുവപ്പും മധ്യഭാഗം മഞ്ഞയുമാണ്. സ്പാനിഷ് പതാകയ്ക്ക് സമാനമാണിത്. എന്നാല്‍ സ്പാനിഷ് പതാകയുടെ ഒരു വശത്ത് കോട്ട് ഓഫ് ആംസ് എന്ന ചിഹ്നം കൂടി ഉണ്ട്. എന്നാൽ സ്പാനിഷ് പതാകയുടെ ഒരു വശത്ത് കോട്ട് ഓഫ് ആംസ് ചിഹ്നമുണ്ട്.
ഗോള്‍ഡൻ കാസില്‍, ചുവന്ന സിംഹം, ചുവപ്പ്-സ്വർണ്ണ വരകള്‍, സുവർണ്ണ ചങ്ങലകള്‍, മാതളനാരങ്ങ, ഹെർക്കുലീസിൻ്റെ തൂണുകള്‍, കിരീടം എന്നിവ അടങ്ങിയതാണ് ഈ കോട്ട് ഓഫ് ആംസ്. എന്നാല്‍ ഈ ഭാഗം മാറ്റിയ ചുവപ്പും മഞ്ഞയും കലർന്ന പതാകയാണ് വിജയുടെ പാർട്ടി പതാക.
വാകപ്പൂവിന് ഇരുവശത്തുമായി കൊമ്ബുകുലുക്കിനില്‍ക്കുന്ന രണ്ട് ആനകള്‍ ആണ് പാര്‍ട്ടിയുടെ ചിഹ്നം. ഇത് പതാകയുടെ നടുവില്‍ മഞ്ഞനിറത്തിനു മേല്‍ ആലേഖനം ചെയ്തിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാരിന്റെ മുദ്രയോട് ഇതിന് സാമ്യമുണ്ടെന്നാണ് ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. സ്പാനിഷ് പതാകയുടെയും കേരള സർക്കാരിൻ്റെ മുദ്രയുടെയും ചേർത്തതാണ് വിജയുടെ പാർട്ടി പതാകയെന്നാണ് പരിഹസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്