‘മണ്ടത്തരം മൈക്കിലൂടെ ഉറക്കെ പറയുന്നത് സംസ്കാരമില്ലായ്മ’; പാർഥിപന്റെ പരാമർശത്തിന് മറുപടിയുമായി തൃഷ

MARCH 8, 2026, 11:56 PM

ഒരു തമിഴ് മാധ്യമത്തിന്റെ ഫിലിം അവാർഡ് വേദിയിൽ നടൻ ആർ. പാർഥിപൻ തനിക്കെതിരെ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി നടി തൃഷ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയാണ് തൃഷ പ്രതികരണം അറിയിച്ചത്. സംഭവത്തെക്കുറിച്ച് നേരിട്ട് പേരുകൾ പരാമർശിക്കാതെയായിരുന്നെങ്കിലും കാര്യങ്ങൾ അറിയുന്നവർക്ക് മനസ്സിലാകുന്ന രീതിയിലായിരുന്നു താരത്തിന്റെ പോസ്റ്റ്.

ഗലാട്ട അവാർഡ്സ് 2026 വേദിയിൽ സംസാരിക്കവെ അവതാരകർ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള അഭിപ്രായം പാർഥിപനോട് ചോദിച്ചിരുന്നു. അതിനിടെയാണ് ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ചുള്ള ചോദ്യം വന്നത്. അതിനൊപ്പം സ്ക്രീനിൽ തൃഷയുടെ ചിത്രവും പ്രദർശിപ്പിച്ചിരുന്നു.

ഇതിന് മറുപടിയായി, “കുന്ദവൈയോട് വീടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീട്ടിന് പുറത്തേക്ക് ഇറങ്ങാതിരിക്കുകയാണ് നല്ലത്. അവർ പുറത്ത് ഇറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു,” എന്നായിരുന്നു പാർഥിപന്റെ പരാമർശം.

vachakam
vachakam
vachakam

സമീപകാലത്ത് നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷ്യുടെ മകന്റെ വിവാഹ സൽക്കാരത്തിൽ നടൻ വിജയ്യും തൃഷയും ഒരുമിച്ച് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർഥിപന്റെ പരാമർശമെന്ന വിമർശനവും ഉയർന്നത്. അതേസമയം വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട് തൃഷയുടെ പേരും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളായി പ്രചരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് തൃഷ പ്രതികരിച്ചത്. “എന്റെ സഹായിയിലൂടെ ഒരു വ്യക്തിയുടെ അഭ്യർത്ഥന പ്രകാരമാണ് അടുത്തിടെ നടന്ന ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയതെന്ന് സംഘാടകർ അറിയിച്ചു. മൈക്കിലൂടെ പറയുന്നതുകൊണ്ട് ഒരു പരാമർശം ബുദ്ധിപൂർവ്വമോ രസകരമോ ആവുന്നില്ല. പകരം മണ്ടത്തരം ഉച്ചത്തിൽ ആക്കുകയാണ് അത് ചെയ്യുന്നത്. സംസകാരമില്ലാത്ത വാക്കുകൾ ആരെയാണോ ലക്ഷ്യമാക്കുന്നത് എന്നതിനേക്കാൾ അത് പറയുന്ന ആളെക്കുറിച്ചാണ് കൂടുതൽ വ്യക്തമാക്കുന്നത്,” എന്നാണ് തൃഷ എക്സിൽ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam