എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്; ഔദ്യോഗിക പ്രസ്താവനയുമായി നടി തൃഷ

FEBRUARY 16, 2026, 3:08 AM

തന്റെ പേരും വ്യക്തിജീവിതവും സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അഭിപ്രായപ്രകടനങ്ങൾക്ക് മറുപടിയുമായി നടി തൃഷ കൃഷ്ണൻ. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ്, തൃഷ എന്നിവരെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.

തന്റെ പേര് ഇത്തരത്തിൽ അപകീർത്തികരമായ രീതിയിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃഷ തന്റെ എക്സ്  അക്കൗണ്ടിലൂടെ അഭിഭാഷകന്റെ തുറന്ന കത്ത് പങ്കുവെച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. 

 മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ പരാമർശം വേദനിപ്പിച്ചു. തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുത്. താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും, ഭാവിയിൽ അതിന് ഉദ്ദേശിക്കുന്നില്ലെന്നും തൃഷ വ്യക്തമാക്കി. 

vachakam
vachakam
vachakam

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ നടി തൃഷയുടെ പേര് വലിച്ചിഴച്ച് നൈനാർ നാഗേന്ദ്രൻ നടത്തിയ പരാമർശങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിൽ സജീവമാകണമെങ്കിൽ തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നുമുള്ള ബിജെപി നേതാവിന്റെ അധിക്ഷേപം വ്യക്തിപരമായ ആക്രമണമായാണ് വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam