'നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, ആവശ്യം നിരസിച്ചതോ�

SEPTEMBER 18, 2024, 3:31 PM

സിനിമയിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. ഇപ്പോൾ അത്തരത്തിൽ ഒരു പ്രതികരണം നടി അഥിതി റാവു നടത്തിയതാണ് ചർച്ചയാവുന്നത്. നല്ല വേഷം കിട്ടാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന ആവശ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് അഥിതി വ്യക്തമാക്കിയത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. ഇതോടെ കനത്ത പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വന്നത് എന്നും താരം പറയുന്നത്.

''ഒരു നിമിഷം പോലും ഞാന്‍ ആ തീരുമാനത്തില്‍ കുറ്റബോധപ്പെടുന്നില്ല. എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാരദുര്‍വിനിയോഗത്തെക്കുറിച്ച്‌ ഞാന്‍ എന്നും സംസാരിക്കും. പക്ഷെ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണ്. എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്?'' അഥിതി പറഞ്ഞത്.

എന്നാൽ അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല എന്നും താരം വ്യക്തമാക്കുന്നു. ''2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണ്. പക്ഷെ 2014 മുതല്‍ എല്ലാം ശരിയായി തുടങ്ങി. ചിലപ്പോള്‍ നമ്മള്‍ക്ക് ഒരു പ്രതിസന്ധി നേരിടുകയും അതിനെ മറികടക്കുകയും വേണ്ടി വരും.എനിക്ക് അങ്ങനെയാണ്  തോന്നുന്നത്'' എന്നും താരം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam