ബാലെയും ഓപ്പറയും ആർക്കും വേണ്ടാത്ത കലകൾ'; തിമോത്തി ചാലമെറ്റിന്റെ പരാമർശത്തിൽ വിവാദം 

MARCH 8, 2026, 6:23 AM

ബാലെ (Ballet), ഓപ്പറ (Opera) എന്നീ കലാരൂപങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ച ഹോളിവുഡ് സൂപ്പർ താരം തിമോത്തി ചാലമെറ്റിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആർക്കും താൽപ്പര്യമില്ലാത്ത ഇത്തരം കലകളെ എന്തിനാണ് വെറുതെ ജീവനോടെ നിലനിർത്താൻ ശ്രമിക്കുന്നതെന്ന ചാലമെറ്റിന്റെ  പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. മുപ്പതുകാരനായ ചാലമെറ്റിന്റെ ഈ ചിന്താഗതിക്കെതിരെ  ബാലെ നർത്തകരും ഓപ്പറ ഗായകരും രംഗത്തെത്തി.

ഒരു അഭിമുഖത്തിനിടെയായിരുന്നു ചാലമെറ്റിന്റെ  വിവാദ പരാമർശം. "ആർക്കും വേണ്ടാത്ത ഒന്നല്ലേ ഇത്, എന്തിനാണ് ഇത് ഇപ്പോഴും ഇങ്ങനെ കൊണ്ടുനടക്കുന്നത് എന്ന് ചോദിക്കുന്ന ഓപ്പറയിലോ ബാലെയിലോ ജോലി ചെയ്യാൻ എനിക്ക് താൽപ്പര്യമില്ല. എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഇതുകേട്ട് എന്റെ കുറച്ച് ആരാധകർ കുറഞ്ഞേക്കാം. ഞാൻ വെറുതെ ഒരു വെടി പൊട്ടിച്ചതാണ്," എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ചാലമെറ്റിന്റെ  അമ്മ നിക്കോൾ ഫ്ലെൻഡർ ഒരു മുൻ ബാലെ നർത്തകി കൂടിയാണെന്നിരിക്കെ, സ്വന്തം അമ്മയുടെ തൊഴിലിനെപ്പോലും താരം അപമാനിച്ചുവെന്നാണ് വിമർശനം. റോയൽ ബാലെ ആൻഡ് ഓപ്പറ (UK) ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: "ബാലെയും ഓപ്പറയും ഒറ്റപ്പെട്ട കലകളല്ല; സിനിമയും സംഗീതവും ഫാഷനും ഉൾപ്പെടെ എല്ലാ കലാരൂപങ്ങളെയും ഇവ സ്വാധീനിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി കോടിക്കണക്കിന് ആളുകൾ ഈ കലകളെ ഹൃദയത്തോട് ചേർക്കുന്നു."

vachakam
vachakam
vachakam

"ഇത്രയും വിജയിയായ ഒരു കലാകാരൻ ഇത്രയും അറിവില്ലാത്തവനും ഇടുങ്ങിയ ചിന്താഗതിക്കാരനുമാണെന്ന് അറിഞ്ഞതിൽ ഞെട്ടലുണ്ട്. സഹകലാകാരന്മാരെ ഇത്തരത്തിൽ താഴ്ത്തിക്കെട്ടുന്നത് നിസ്സാരമായ പ്രവൃത്തിയാണ്." - ഇസബെൽ ലിയോനാർഡ് (ഓപ്പറ ഗായിക) പറഞ്ഞു.

തിമ്മി, നീ ഒരു ലോകോത്തര നർത്തകനോ ഓപ്പറ ഗായകനോ ആണെന്നും, സിനിമയ്ക്ക് ഡിമാൻഡ് കൂടുതലായതുകൊണ്ട് അത് വേണ്ടെന്ന് വെച്ചതാണെന്നും എനിക്കറിയില്ലായിരുന്നു! ഒളിമ്പിക് നിലവാരമുള്ള ഈ കലകളെക്കുറിച്ച് സംസാരിക്കാൻ നിനക്ക് എന്ത് യോഗ്യതയാണുള്ളത്?" മേഗൻ ഫെയർചൈൽഡ് (ബാലെ നർത്തകി) പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam