'ഇങ്ങനെ മരിക്കണമെന്നാണ് എന്റെ ആഗ്രഹം'; തുറന്ന് പറഞ്ഞു ഷാരൂഖ് ഖാൻ

OCTOBER 18, 2024, 5:14 PM

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ഇപ്പോഴിതാ നടൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആവുന്നത്.

മരിക്കുന്ന ദിവസം വരെയും സിനിമയില്‍ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്നാണ് നടൻ പറഞ്ഞത്. 'ലൊകാർണോ ഫിലിം ഫെസ്റ്റിവലില്‍' എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം ആഗ്രഹം വ്യക്തമാക്കിയത്.

'ഞാൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ? അറിയില്ല. പക്ഷേ എന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോള്‍ ഞാൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും ഞാൻ എണീക്കരുത്. അവിടെ തീരുന്നു. അത് എനിക്ക് ഓക്കെയാണ്. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്',എന്നാണ് ഷാരൂഖ് പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam