താരസംഘടനയായ അമ്മ സംഘടിപ്പിച്ച കുടുംബസംഗമ പരിപാടിയെ ചൊല്ലി ഭാരവാഹികൾക്കിടയിൽ തർക്കം രൂക്ഷമായതായി റിപ്പോർട്ട്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിലാണ് വാക്കുതർക്കം നടന്നത്.
ഇരുവരുടേതുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരും സംഘടനാ നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകിയതായി ആണ് ലഭിക്കുന്ന വിവരം.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുടുംബസംഗമത്തിനിടെ അവതരിപ്പിച്ച ഒരു പരിപാടിയെ ചൊല്ലിയാണ് പ്രശ്നത്തിന് തുടക്കമായതെന്നാണ് സൂചന. ലക്ഷ്മിപ്രിയ ഏകോപനം ചെയ്ത പരിപാടിയിൽ പങ്കെടുക്കാനിരുന്ന ഒരു കുട്ടിയെ സ്റ്റേജിൽ പ്രവേശിപ്പിക്കാൻ നീന കുറുപ്പ് അനുവദിച്ചില്ലെന്നാരോപിച്ചാണ് തർക്കം ഉയർന്നത്.
ശബ്ദസന്ദേശങ്ങളിൽ കടുത്ത വിമർശനങ്ങളും വ്യക്തിപരമായ പരാമർശങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നീന കുറിപ്പിനെ പുഴുത്തു ചാകുമെന്ന് ലക്ഷ്മിപ്രിയ ശപിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. ‘ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും’ തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ അമ്മയുടെ ആഭ്യന്തര ഗ്രൂപ്പിലിട്ടത്. സംഘടനയുടെ ഗൗരവത്തിന് മങ്ങലേൽക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി നീന കുറുപ്പും രംഗത്തെത്തി.
സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന് എതിരെയും ചില വിഷയങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന സൂചനകളുണ്ട്. എന്നാൽ ഇതുവരെ ബന്ധപ്പെട്ടവർ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സംഭവം സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ വെളിവാക്കുന്നതായി വിലയിരുത്തപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
