കാത്തിരിപ്പിന് വിരാമം; വിജയ്‌യുടെ ‘ജനനായകൻ’ മേയിൽ തിയേറ്ററുകളിലേക്ക്?

MARCH 6, 2026, 11:10 PM

നടൻ വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ജനനായകൻ’ റിലീസ് വീണ്ടും വൈകിയേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ചിത്രം കഴിഞ്ഞ ജനുവരി 8ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും കോടതിവ്യവഹാരങ്ങളിൽ ഉൾപ്പെട്ടതുമൂലം റിലീസ് അനിശ്ചിതമായി നീണ്ടിരുന്നു. ഇപ്പോൾ ചിത്രം മേയിൽ തിയറ്ററുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. മലയാള താരം മമിത ബൈജു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, നാസർ, സുനിൽ, റെബ മോണിക്ക ജോൺ, മോനിഷ ബ്ലെസ്സി, ബാബ ഭാസ്‌കർ, നിഴൽഗൽ രവി, രേവതി, ശ്രീനാഥ്, ജേസൺ ഷാ തുടങ്ങിയവരും അഭിനയിക്കുന്നു.

അതേസമയം, വിജയ്‌യുടെ അവസാന സിനിമയായിരിക്കും ‘ജനനായകൻ’ എന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് സജീവമായി പ്രവേശിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. ചിത്രം 1000 കോടി കളക്ഷൻ നേടും എന്നാണ് ആരാധകരുടെ വലിയ പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam