സൂപ്പർതാരം പ്രഭാസ് വിവാഹിതനാകുന്നു എന്ന വാർത്ത അല്പം മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഹൈദരാബാദിലെ ഒരു പ്രധാന ബിസിനസുകാരന്റെ മകളാണ് വധു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഈ വാർത്തയിൽ പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടന്റെ ടീം. 'പ്രചരിക്കുന്നത് വ്യാജവാർത്തയാണ്. ദയവുചെയ്‌ത് അവഗണിക്കൂ' എന്നാണ് ടീം പ്രഭാസ് അറിയിച്ചിരിക്കുന്നത്.
അതേസമയം പ്രഭാസ് വിവാഹിതനാകുന്നെന്നും നടന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതെന്നും വിവാഹം ഉടൻതന്നെ ഉണ്ടാകുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ടീം നിഷേധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്