മുംബൈ: ഐശ്വര്യ റായും അഭിഷേക് ബച്ചനും വേർപിരിയാൻ പോകുകയാണെന്ന് വാർത്തകൾ കുറച്ചു നാളായി പ്രചരിക്കുകയാണ്. എന്നാൽ അഭ്യൂഹങ്ങൾക്ക് എല്ലാം വിരാമമിട്ട് തന്റെ കുടുംബത്തിലെ ഒരു വിവാഹത്തിൽ താരം കുടുംബസമേതം എത്തി. ഈ ചിത്രങ്ങൾ ആൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഐശ്വര്യ റായ് ബച്ചന്റെ കസിൻ ശ്ലോക ഷെട്ടിയുടെ സഹോദരന്‍റെ വിവാഹത്തിലാണ് നടി കുടുംബസമേതം പങ്കെടുത്തത്. അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും ഈ വിവാഹത്തിന് എത്തിയിരുന്നു. ആഘോഷത്തിൽ നിന്നുള്ള ദമ്പതികളുടെ നിരവധി ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഐശ്വര്യയുടെ ബന്ധുക്കള്‍ക്കൊപ്പം അഭിഷേക് നില്‍ക്കുന്ന ഫോട്ടോയാണ് കൂട്ടത്തില്‍ വൈറലായ ചിത്രം. പിങ്ക് ഹൂഡി ധരിച്ചാണ് അഭിഷേക് എത്തിയത്. അടുത്തിടെ ഉയര്‍ന്ന വിവാഹമോചന അഭ്യൂഹങ്ങളെ വീണ്ടും ശക്തമായി തള്ളുന്നതാണ് അടുത്തിടെ ദമ്പതികള്‍ ഇത്തരം ചടങ്ങുകളില്‍ ഒന്നിച്ച് എത്തുന്നതിലൂടെ വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്