മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. ചിത്രം നിറഞ്ഞ സദസ്സിൽ കേരളത്തിലുടനീളം പ്രദർശനം തുടരുകയാണ്.
അതേസമയം എമ്പുരാന്റെ മേയ്ക്കിംഗ് ചലഞ്ച് നിറഞ്ഞ ഒന്നായിരുന്നു എന്നാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് പറയുന്നത്. ബുക്ക് മൈ ഷോയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.
നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ എന്ന ചിത്രം ഷൂട്ട് ചെയ്‍തത്. ഒമ്പതോളം വ്യത്യസ്‍ത സ്ഥലങ്ങളിലും ചിത്രീകരിച്ചു.
അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിംഗിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.
ഒരുപാട് ഫിലിം മക്കേഴ്സിന് അത് സഹായകമാകും. അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവര്‍ക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും എന്നും പൃഥ്വിരാജ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്