വിവാദങ്ങൾക്കിടെ ‘ദ കേരള സ്റ്റോറി’ രണ്ടാം ഭാഗം; ബിയോണ്ട് ദ കേരള സ്റ്റോറി ടീസർ പുറത്ത്

JANUARY 30, 2026, 11:00 PM

വൻ വിവാദങ്ങൾ സൃഷ്ടിച്ച ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ‘ബിയോണ്ട് ദ കേരള സ്റ്റോറി’ എന്നാണ് ചിത്രത്തിന് പേര്. ആദ്യഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിരുന്നുവെങ്കിൽ, രണ്ടാം ഭാഗത്തിൽ സുരേഖ നായർ എന്ന കഥാപാത്രമാണ് മുഖ്യ കഥാപാത്രമായി  എത്തുന്നത്. ചിത്രത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയിലാണ് 2.06 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

‘നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഇത് സഹിക്കില്ല, ഞങ്ങൾ പോരാടും’ എന്ന സന്ദേശത്തോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളിൽ നിന്നുള്ള പ്രചോദനമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. വിമർശനങ്ങളോടൊപ്പം ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്. ‘കേരള സ്റ്റോറി എവിടെയാണ്?’, ‘അടുത്ത ഓസ്കറിനുള്ള എൻട്രി’, ‘നാഷണൽ അവാർഡ് ഉറപ്പ്’ തുടങ്ങിയ പരിഹാസ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam