മൂന്ന് മിനിറ്റ് രം​ഗത്തിന് 4.5 കോടി; ഭ​ഗവന്ത് കേസരിയിലെ പകർപ്പവകാശം സ്വന്തമാക്കി ജന നായകൻ

MAY 20, 2025, 10:07 PM

വിജയ് നായകനാകുന്ന 'ജന നായക്' എന്ന ചിത്രത്തിനായി തമിഴ് സിനിമാ പ്രേക്ഷകരും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ്  സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. നന്ദമുരി ബാലകൃഷ്ണയുടെ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ റീമേക്ക് അവകാശം ജന നായക് സ്വന്തമാക്കി.

കുട്ടികൾക്കായി ഗുഡ് ടച്ച് ബാഡ് ടച്ച് വിശദീകരിച്ചു കൊടുക്കുന്ന ബാലകൃഷ്ണയുടെ ഡയലോഗ് ഉൾപ്പെടുന്ന രംഗമാണ് ജന നായകനിൽ വിജയ് പുനസൃഷ്ടിക്കുക. 4.5 കോടിക്കാണ് മൂന്ന് മിനിറ്റിനടുത്തു വരുന്ന ഈ രംഗത്തിന്റെ പകർപ്പവകാശം ടീം സ്വന്തമാക്കിയത്. മുൻപ് ജന നായകൻ ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആണെന്ന് റിപ്പോർട്ട് വന്നെങ്കിലും അണിയറ പ്രവർത്തകര്‍ അത് നിഷേധിച്ചിരുന്നു.

vachakam
vachakam
vachakam

വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജന നായകൻ നിർമിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam