സ്‌കൂട്ടര്‍ ബ്രോണില്‍ നിന്നും ടെയ്‌ലര്‍ തന്റെ ആദ്യ ആറ് ആല്‍ബങ്ങളുടെ മാസ്റ്റര്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ്.
തന്റെ വെബ്‌സൈറ്റിൽ പങ്കിട്ട ഒരു വൈകാരിക കത്തിലൂടെയാണ് ടെയ്‌ലർ സ്വിഫ്റ്റ് ഈ വാർത്ത പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ എല്ലാ ആൽബങ്ങളുടെയും റെക്കോർഡുകൾ കൈവശം വച്ചിരിക്കുന്ന ഒരു ചിത്രവും സ്വിഫ്റ്റ് പങ്കിട്ടു. "നീ എന്റേതാണ്" എന്ന അടിക്കുറിപ്പോടെയാണ് ടെയ്‌ലർ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കിട്ടത്.
"എന്റെ ചിന്തകളെ ഒരു കാര്യത്തിലേക്ക് ഏകീകരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ മനസില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു സ്ലൈഡ് ഷോയാണ്. ഈ വാര്‍ത്ത നിങ്ങളോട് പറയാന്‍ ഒരു അവസരത്തിനായി ഞാന്‍ സ്വപ്‌നം കണ്ട, ആഗ്രഹിച്ച, പ്രാര്‍ത്ഥിച്ച എല്ലാ സമയങ്ങളുടെയും ഒരു ഫ്‌ലാഷ്ബാക്കാണ് ഇപ്പോള്‍ മനസില്‍ സംഭവിക്കുന്നത്. ഞാന്‍ അതിന് അടുത്ത് എത്തിയിരുന്നു. 20 വര്‍ഷമായി ഞാന്‍ ഇതിനായി കാത്തിരിക്കുന്നു.
അത് എന്നെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞുപോയിരിക്കുകയാണ്. ഇത് സംഭവിക്കാന്‍ പോവുകയാണെന്ന് ഞാന്‍ മനസിലാക്കിയത് മുതല്‍ ഇടയ്ക്കിടെ സന്തോഷത്തോടെ കരയുമായിരുന്നു. ഇപ്പോള്‍ എനിക്ക് ഈ വാക്കുകള്‍ പറയാന്‍ കഴിയും. ഞാന്‍ ഇതുവരെ നിര്‍മിച്ച എല്ലാ സംഗീതവും ഇപ്പോള്‍ എന്റേതാണ്", ടെയ്‌ലര്‍ തന്റെ കത്തില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
