തപ്‌സി പന്നു വിവാഹിതയാകുന്നു

FEBRUARY 28, 2024, 8:28 AM

ബോളിവുഡ് താരം തപ്‌സി പന്നു വിവാഹിതയാകുന്നു.  കാമുകനും ബാഡ്മിന്‍റണ്‍ പ്ലെയറുമായ മത്യാസ് ബോയാണ് വരൻ. രാജസ്ഥാനിലെ  ഉദയ്പൂരില്‍ സിഖ്-ക്രിസ്ത്യൻ ആചാരപ്രകാരമായിരിക്കും  വിവാഹം നടക്കുക എന്നാണ് നിലവിലെ റിപ്പോർട്ട്. 

 തപ്‌സിയും മത്യാസും 10 വർഷത്തിലേറെയായി പ്രണയത്തിലാണ്.  മാര്‍ച്ച് അവസാനമായിരിക്കും വിവാഹം എന്നാണ്  റിപ്പോര്‍ട്ട്. 

വിവാഹ ആഘോഷം സംബന്ധിച്ച റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.  വിവാഹത്തിന് പൂര്‍ണ്ണമായും കുടുംബക്കാര്‍ മാത്രമായിരിക്കും പങ്കെടുക്കുക. അതായത് ബോളിവുഡ് താരങ്ങളെ പ്രതീക്ഷിക്കുന്നില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. നടിക്കും കുടുംബത്തിനും ബോളിവുഡ് ഷോയായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വിവരം. 

vachakam
vachakam
vachakam

തപ്‌സി അടുത്തിടെ തന്‍റെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയും താൻ അതില്‍ സന്തോഷവതിയാണെന്നും പറഞ്ഞിരുന്നു. രാജ് ഷമണിയോട് സംസാരിച്ച തപ്‌സി ബോളിവുഡിലെ ആദ്യ സിനിമ 2013 ലെ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തി. 

“അന്നുമുതൽ ഞാൻ ഒരേ വ്യക്തിയോടൊപ്പമാണ്. അവനെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കുന്നതിനോ എനിക്ക് ചിന്തകളൊന്നുമില്ല, കാരണം ഈ ബന്ധത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ്,” തപ്സി പറഞ്ഞു. അതേസമയം വോ ലഡ്‌കി ഹേ കഹാൻ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്‌സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam