അടിവസ്ത്രങ്ങളുമായി ഹോളിവുഡ് കട്ടൗട്ടിന് മുകളിൽ സിഡ്‌നി സ്വീനി

JANUARY 27, 2026, 10:19 PM

ഹോളിവുഡ് നടി സിഡ്‌നി സ്വീനി വീണ്ടും വിവാദത്തിൽ. തന്റെ ഇന്നർവെയർ ബ്രാൻഡ് ആയ SYRN ന്റെ പ്രചരണാർത്ഥം ഹോളിവുഡ് കട്ടൗട്ടിന് മുകളിൽ അടിവസ്ത്രങ്ങളുമായി അതിക്രമിച്ചു കയറിയതാണ് ഇത്തവണ വിവാദത്തിനിടയാക്കിയത്. 

അർദ്ധ രാത്രിയിലാണ് താരം പ്രമോഷൻ വീഡിയോക്ക് വേണ്ടി കട്ടൗട്ടിന് മുകളിൽ കയറിയത്. കറുത്ത വസ്ത്രം ധരിച്ച് നാൽപ്പത്തിയഞ്ച് അടി ഉയരമുള്ള അക്ഷരങ്ങളിലാണ് അടിവസ്ത്രങ്ങൾ കോർത്തിണക്കി കെട്ടിത്തൂക്കിയത്. വീഡിയോ പുറത്തുവന്നതോട് കൂടി താരത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

അന്താരഷ്ട്ര മാധ്യമമായ ടിഎംസിയാണ് സിഡ്‌നിയുടെ വീഡിയോ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ചിലക്ലിപ്പുകൾ സിഡ്‌നി തന്റെ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. ചിത്രീകരണത്തിന് വേണ്ടി അനുമതി വാങ്ങിയിരുന്നുവെങ്കിലും കട്ടൗട്ടിൽ കയറാനോ തൊടാനോ മറ്റുമുള്ള പ്രത്യേക അനുമതി താരത്തിന് ലഭിച്ചിരുന്നില്ല. 

vachakam
vachakam
vachakam

സംഭവത്തെത്തുടർന്ന് സിഡ്‌നി സ്വീനിക്കും സംഘത്തിനുമെതിരെ ക്രിമിനൽ അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്താൻ സാധ്യയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam