'ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല'; മകളുടെ വിവാഹ വാർത്തയിൽ പ്രതികരണവുമായി സുരേഷ് കുമാർ 

NOVEMBER 20, 2024, 11:10 AM

യുവനടി കീർത്തി സുരേഷ് നീണ്ട പതിനഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതയാകാൻ ഒരുങ്ങുകയാണ്. ആന്റണി തട്ടില്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്യുന്നത്. അടുത്തമാസം 11ന് ഗോവയിലാണ് വിവാഹം. ഈ മാസം 25ന് വിവാഹ നിശ്ചയം.

അതേസമയം രണ്ട് മത വിശ്വാസം വിവാഹത്തിന് തടസമാകുമെന്ന ആശങ്ക ഉണ്ടായിരുന്നു എന്നും ആന്റണിയും സുരേഷ്‌കുമാറും തമ്മില്‍ നടന്ന ചർച്ചയോടെ എല്ലാം ശുഭമായി എന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ക്ഷേത്രദർശനം നടത്തുന്ന ആന്റണിക്ക് കീർത്തി മതം മാറണമെന്നില്ല. വിവാഹം മതപരമായ ചടങ്ങാകില്ല. അഥവാ ഉണ്ടെങ്കില്‍ ഇരു മതങ്ങള്‍ക്കും പ്രധാന്യം നല്‍കും എന്നും സുരേഷ് കുമാർ പറഞ്ഞു.

വിവാഹം തായ്‌ലൻഡില്‍ നടത്താനാണ് ആന്റണിയും കീർത്തിയും ആലോചിച്ചത്. മാതാപിതാക്കളുടെ അഭിപ്രായം മാനിച്ചാണ് ഗോവയാക്കിയതെന്നാണ് സൂചന. മകളുടെ ഇഷ്ടത്തിനാണ് പ്രധാന്യം. ഞങ്ങളുടെ ആശങ്കകള്‍ ആന്റണി പരിഹരിച്ചിട്ടുണ്ട്. എല്ലാവരുടേയും സമ്മതത്തോടെയാണ് വിവാഹം എന്നാണ് ജി.സുരേഷ്‌കുമാർ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam