പൈസയില്ലാതെ സ്പെയിനിൽ എവിടെയോ ജോലി ചെയ്യുകയാണ് ;  പ്രണവിനെക്കുറിച്ച് സുചിത്ര മോഹൻലാൽ  

NOVEMBER 10, 2024, 5:56 PM

 വളരെ കുറച്ച് സിനിമകൾ ചെയ്ത് മാധ്യമങ്ങൾക്ക് പിടിതരാതെ തന്റേതായ ശൈലിയിൽ ജീവിക്കുന്ന താരമാണ് പ്രണവ് മോഹൻലാൽ. സൂപ്പർസ്റ്റാറിന്റെ മകനാണെന്ന താരജാ‍ഡകളില്ലാതെയാണ് പ്രണവ് ജീവിക്കുന്നത്. പ്രണവിനെക്കുറിച്ചുള്ള തന്റെ ആ​ഗ്രഹങ്ങൾ തുറന്ന് പറയുകയാണ് അമ്മയായ സുചിത്ര മോഹൻലാൽ. 

 പ്രണവ് വർഷത്തിൽ രണ്ടു സിനിമകളെങ്കിലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര മോഹൻലാൽ. പക്ഷേ, പ്രണവിന്റെ ഇഷ്ടം മറ്റൊന്നാണ്. സിനിമയുടെ കഥകൾ താൻ കേൾക്കുമെങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് പ്രണവ് തന്നെയാണെന്ന് സുചിത്ര പറയുന്നു. ഇപ്പോൾ സ്പെയിനിലെ ഒരു ഫാമിൽ ‘വർക്ക് എവേ’യിലാണ് താരമെന്നും സുചിത്ര വെളിപ്പെടുത്തി. 

അവന് അവന്റേതായ ഒരു തീരുമാനം ഉണ്ട്.  നമ്മൾ‍ എന്തൊക്കെ പറഞ്ഞാലും, അവനു തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്. എനിക്കു കഥ കേൾക്കാൻ ഇഷ്ടമുള്ളതു കൊണ്ട് ഞാൻ കഥ കേൾക്കും.

vachakam
vachakam
vachakam

എങ്കിലും, അവസാന തിരഞ്ഞെടുപ്പ് അപ്പുവിന്റേതാണ്. രണ്ടു വർഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. ഞാൻ പറയും, വർഷത്തിൽ രണ്ടു പടമെങ്കിലും ചെയ്യെന്ന്. പക്ഷേ, അവൻ കേൾക്കില്ല. ചിലപ്പോൾ ആലോചിക്കുമ്പോൾ തോന്നും, അവൻ പറയുന്നതാണ് ശരിയെന്ന്! ഇതൊരു ബാലൻസ് ആണല്ലോ.

 ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. ‘വർക്ക് എവേ’ (Work Away) എന്നാണ് അവൻ ഇതിനെ വിളിക്കുന്നത്. സ്പെയിനിൽ എവിടെയോ പോയി ജോലി ചെയ്യുകയാണ് അപ്പു. പൈസ ഒന്നും കിട്ടില്ല. താമസവും ഭക്ഷണവും ഉണ്ട്. അവിടെ പോയി ജോലി ചെയ്യുന്നത് ഒരു അനുഭവമാണ്. ചിലപ്പോൾ അവിടത്തെ കുതിരകളെ പരിപാലിക്കുന്നതാകും, അല്ലെങ്കിൽ ആട്ടിൻകുട്ടികളെ നോക്കുന്നതാകും. അങ്ങനെ എന്തെങ്കിലും ജോലികളാകും. പ്രണവ് തുടങ്ങിയട്ടല്ലേ ഉള്ളൂ. എന്നാലും എല്ലാവരും അവനെ താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ എന്നാണ് സുചിത്ര പറയുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam