നടിയും മോഡലുമായ ‘മസ്താനി’ എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. ഗായകനും സൗണ്ട് എൻജിനീയറുമായ റോഷനാണ് വരൻ.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവാഹിതയായതായി അറിയിച്ചത്.
'ഇന്ന് നല്ലൊരു ബിസി ഡേ ആയിരുന്നു’, എന്ന കുറിപ്പോടെയാണ് നന്ദിത റോഷനൊപ്പമുള്ള വിവാഹചിത്രം പങ്കുവെച്ചത്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ആന്റണി വർഗീസ് പെപെ നായകനായി എത്തിയ ഓ മേരി ലൈല എന്ന മലയാള സിനിമയിൽ നേരത്തെ മസ്താനി അരങ്ങേറ്റം കുറിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
