അശ്ലീല സിനിമകളിലൂടെ പണം സംബന്ധിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം ശ്വേത മേനോനെതിരെ ഒരു പരാതി ഉയർന്നിരുന്നു. ഈ കേസിൽ കൂടുതൽ പ്രതികരണവുമായി ശ്വേത മേനോൻ രംഗത്തെത്തി.
തനിക്കെതിരെ വന്ന കേസിന് ഒരു ബേസ് ഉണ്ടായിരുന്നില്ലെന്നും ആരോ ഫണ്ട് ചെയ്ത പോലെ ഒരു കേസ് ആയിരുന്നു അതെന്നും പോരാടുമെന്നും ശ്വേത മേനോൻ പറഞ്ഞു.
'എനിക്കെതിരെ വന്ന കേസിന് ഒരു ബേസ് ഉണ്ടായിരുന്നില്ല. എന്താണ് ഇതിന്റെ പ്രചോദനമെന്നും ഇതിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടോയെന്ന് എനിക്കറിയില്ല.
ആരോ ഫണ്ട് ചെയ്ത പോലെ ഒരു കേസ് ആയിരുന്നു അത്. ഞാൻ പ്രതികരിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്റെ കുടുംബത്തിന് വേണ്ടിയും ആത്മാഭിമാനത്തിന് വേണ്ടിയും ഞാൻ പോരാടും. കേസ് ഇപ്പോൾ കോടതിയിലാണ്', ശ്വേത മേനോന്‍ പറഞ്ഞു.
നടി അഭിനയിച്ച ചില ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അവയിൽ അശ്ലീല രംഗങ്ങളാണെന്നാണ് മാർട്ടിൻ മേനാച്ചേരി എന്നയാൾ പരാതി നൽകിയത്. പാലേരിമാണിക്യം, രതിനിർവേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, എന്നീ ചിത്രങ്ങളും ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്