പോപ്പ് താരം റിഹാനയുടെ വീടിന് നേരെ വെടിവെപ്പ്

MARCH 9, 2026, 4:36 AM

പ്രശസ്ത പോപ്പ് സംഗീത താരം റിഹാനയുടെ ബെവർലി ഹിൽസിലെ വീടിന് നേരെ ഞായറാഴ്ച ഉച്ചയ്ക്ക് വെടിവെപ്പുണ്ടായി. ഏകദേശം 10 തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു വെടിയുണ്ട വീടിന്റെ ഭിത്തി തുളച്ചു കയറിയെങ്കിലും, സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന റിഹാന  പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോസ് ഏഞ്ചൽസ് ടൈംസ് ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1:21-ഓടെയാണ് സംഭവം നടന്നത്. വീടിന് മുന്നിലെ ഗേറ്റിന് എതിർവശത്തുള്ള ഒരു വാഹനത്തിൽ നിന്നാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് റേഡിയോ സന്ദേശങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരു യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam