കൊച്ചി: നടി അനുപമ പരമേശ്വരൻ പങ്കുവെച്ച പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടത്തിൽ ചിത്രരചനയിലേക്ക് കൈപിടിച്ചുനടത്തിയത് നടി സായി പല്ലവിയാണെന്ന് ആണ് അനുപമ വെളിപ്പെടുത്തിയത്.
നടിയായും ഗായികയായും ശ്രദ്ധ നേടിയ അനുപമയ്ക്ക് ചിത്രരചനയിലും താൽപര്യമുണ്ട്. താൻ വരച്ച നിരവധി ചിത്രങ്ങൾ ഫ്രെയിം ചെയ്ത് സ്റ്റുഡിയോയുടെ ചുമരിൽ അലങ്കരിച്ചിരിക്കുന്ന ചിത്രത്തിനൊപ്പമാണ് അനുപമ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്.
2021-ൽ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് താൻ കടന്നുപോയതെന്ന് അനുപമ കുറിക്കുന്നു. കുട്ടിക്കാലം മുതൽ നിറങ്ങളോട് ഏറെ ഇഷ്ടമുണ്ടായിരുന്നെങ്കിലും ചിത്രരചനയെ ഗൗരവമായി പഠിച്ചിട്ടില്ലായിരുന്നുവെന്നും താരം പറയുന്നു.
അത്തരമൊരു സമയത്ത് തന്റെ മനോവിഷമങ്ങൾ പങ്കുവെച്ചപ്പോൾ സായി പല്ലവി നൽകിയ വാട്ടർ കളറുകളാണ് ചിത്രരചനയിലേക്കുള്ള യാത്രയ്ക്ക് തുടക്കമായതെന്ന് അനുപമ വെളിപ്പെടുത്തി.
“ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് പറഞ്ഞപ്പോൾ സായി പല്ലവി തന്റെ വാട്ടർ കളറുകൾ എനിക്ക് നൽകി. ആ ചെറിയ സംഭവത്തിലൂടെ ആണ് എല്ലാം തുടങ്ങിയത്. എനിക്കറിയാത്ത എന്റെ ഒരു ഭാഗം എനിക്ക് പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഒരുപാട് സ്നേഹവും നന്ദിയും,” എന്നാണ് അനുപമ കുറിച്ചത്.
കഴിഞ്ഞ വർഷം താൻ വരച്ച മുഴുവൻ ചിത്രങ്ങളും മാതാപിതാക്കൾ ഫ്രെയിം ചെയ്ത് സ്റ്റുഡിയോയുടെ ചുമരിൽ അലങ്കരിച്ചതായും അനുപമ പങ്കുവെച്ചു. “ഒരു പ്രയാസകരമായ അധ്യായത്തിൽ നിന്നുള്ള ഓർമ്മകൾ നിറഞ്ഞ ഒരു ചുമരായി അത് മാറി. അതെത്ര മനോഹരമാണ്,” എന്നും താരം കുറിച്ചു.
അനുപമയുടെ കുറിപ്പ് സായി പല്ലവിയും തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
