ടെയ്‌ലർ സ്വിഫ്റ്റ് തനിക്കായി എഴുതിയ പാട്ടുകളെക്കുറിച്ച് സെലീന

MARCH 4, 2026, 12:10 AM

 സെലീന ഗോമസും ടെയ്‌ലർ സ്വിഫ്റ്റും തമ്മിലുള്ള ബന്ധം വെറും സൗഹൃദത്തിനും അപ്പുറമാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി സെലീന. ബെന്നി ബ്ലാങ്കോയുടെ ഫ്രണ്ട്‌സ് കീപ്പ് സീക്രട്ട്‌സ് എന്ന പോഡ്‌കാസ്റ്റിലാണ് തനിക്കായി ടെയ്‌ലർ സ്വിഫ്റ്റ് രചിച്ച ഗാനങ്ങളെക്കുറിച്ച് സെലീന മനസ്സ് തുറന്നത്.

2020-ൽ പുറത്തിറങ്ങിയ എവർമോർ  എന്ന ആൽബത്തിലെ ഡൊറോത്തിയ എന്ന ഹിറ്റ് ഗാനം തന്നെക്കുറിച്ചാണെന്ന് സെലീന സ്ഥിരീകരിച്ചു. ദൂരേക്ക് പോയ ഒരു സുഹൃത്തിനെ ഓർക്കുന്ന തരത്തിലുള്ള വരികളാണ് ഈ ഗാനത്തിലുള്ളത്. "നീ പട്ടണം വിട്ടത് മുതൽ നിനക്ക് തിളങ്ങുന്ന സുഹൃത്തുക്കളെ ലഭിച്ചു, ഒരു ചെറിയ സ്ക്രീനിലൂടെ മാത്രമാണ് ഇപ്പോൾ നിന്നെ കാണുന്നത്" എന്നൊക്കെയുള്ള വരികൾ തങ്ങൾക്കിടയിലെ ചില നിമിഷങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് സെലീന പറഞ്ഞു.

15-ഉം 18-ഉം വയസ്സുള്ളപ്പോൾ തുടങ്ങിയ സൗഹൃദമായതിനാൽ തങ്ങൾ വളർന്നതും പ്രശസ്തിയിലേക്ക് ഉയർന്നതും ഒപ്പമായിരുന്നുവെന്നും താരം ഓർത്തെടുത്തു.പത്ത് വർഷങ്ങൾക്ക് മുൻപ് ടെയ്‌ലർ തനിക്കായി ഫാമിലി എന്ന പേരിൽ ഒരു ഗാനം എഴുതിയിരുന്നുവെന്നും എന്നാൽ അത് പുറത്തിറങ്ങിയിട്ടില്ലെന്നും സെലീന വെളിപ്പെടുത്തി.

vachakam
vachakam
vachakam

"നീ സിനിമകളിൽ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു, നിന്റെ ഭ്രാന്തൻ സ്വപ്നങ്ങളിൽ ഞാൻ വിശ്വസിക്കുന്നു" എന്നൊക്കെയായിരുന്നു ആ പാട്ടിന്റെ സാരം. ഇന്ന് തങ്ങൾ രണ്ടുപേരും ആഗ്രഹിച്ച സ്വപ്നങ്ങൾ നേടിയെടുത്തു എന്ന് ചിന്തിക്കുമ്പോൾ കരച്ചിൽ വരുമെന്ന് സെലീന വികാരാധീനയായി പറഞ്ഞു.

2008 മുതൽ തുടങ്ങിയ ഈ സൗഹൃദം ഇന്നും ഒട്ടും മങ്ങലേൽക്കാതെ തുടരുന്നു. അടുത്തിടെ നടന്ന സെലീന ഗോമസ് - ബെന്നി ബ്ലാങ്കോ വിവാഹത്തിന് സാക്ഷിയാകാൻ ടെയ്‌ലർ സ്വിഫ്റ്റ് എത്തിയിരുന്നു. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് ടെയ്‌ലർ സ്വിഫ്റ്റും കാമുകൻ ട്രാവിസ് കെൽസിയും  തമ്മിലുള്ള വിവാഹത്തിനാണ്. ഈ ചടങ്ങിൽ സെലീനയും പ്രധാന അതിഥിയായി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam