ഹോളിവുഡ് നടിയും ഗായികയുമായ സെലീന ഗോമസ്, കഴിഞ്ഞ വാരാന്ത്യത്തിൽ തന്റെ ഭാവി വരനായ ബെനി ബ്ലാങ്കോയുമായി ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ ചടങ്ങിന് ശേഷം, താരം സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു.
ആദ്യ ചിത്രത്തിൽ, ചുവന്ന ഗൗണിനുമുകളിൽ കറുത്ത കോട്ടിട്ട്, ബെനിയുടെ കൈ പിടിച്ച് അവന്റെ കവിളിൽ ചുംബിക്കുന്ന സെലീനയെ ആണ് കാണാനാകുന്നത്. ബെനി തിളങ്ങുന്ന നീല സ്യൂട്ട് ആണ് ധരിച്ചിരിക്കുന്നത്. “About last night’s wedding” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
അതേസമയം ഈ പോസ്റ്റിന് നിരവധി പ്രശസ്തരും ആരാധകരും ആണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. എന്നാൽ ചിലർ തമാശയായി പറഞ്ഞത് അവർക്ക് തോന്നിയത് ഇത് സെലീനയുടെ സ്വന്തം വിവാഹ ചിത്രങ്ങളാണെന്ന് ആണ് എന്നാണ്.
റാപ്പറും നടനുമായ ലിൽ ഡിക്കിയും ക്രിസ്റ്റിൻ ബാറ്റലുക്കോയും തമ്മിലായിരുന്നു വിവാഹം. സെലീനയുടെ ചിത്രങ്ങളിൽ, നവ വധൂ വരന്മാരുടെ നൃത്തം, വധൂവരന്മാർക്കൊപ്പമുള്ള സെലീനയുടെയും ബെനിയുടെയും ചിത്രം എന്നിവ ഉണ്ടായിരുന്നു. ബെനിയും ലിൽ ഡിക്കിയും പഴയ സുഹൃത്തുക്കളാണ് — അവർ ഒരുമിച്ച് ഗാനങ്ങൾ നിർമ്മിക്കുകയും, ചില ഷോകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സെലീനയും ബെനിയും 2024 ഡിസംബർ മാസത്തിൽ ആണ് വിവാഹ നിശ്ചയം നടത്തിയത്. ഒരുവർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇത്. എന്നാൽ ഇരുവരും വിവാഹ തീയതി ഇതുവരെ പറഞ്ഞിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്