'ആര്യനല്ല ഇനി അനായ'; ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സഞ്ജയ് ബംഗാറിന്‍റെ മകന്‍

NOVEMBER 11, 2024, 7:49 PM

മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെയും പഞ്ചാബ് കിംഗ്‌സ് ഇലവൻ്റെയും ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗറിൻ്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്ന് അനയ ബംഗാർ എന്ന പുതിയ പേര് സ്വീകരിച്ചു. 

കരുത്ത് അൽപം കുറഞ്ഞെങ്കിലും സന്തോഷം വർധിച്ചു.  ശരീരം മാറ്റത്തിന് വിധേയമാകുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു” എന്നായിരുന്നു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്.

വളർന്നപ്പോൾ, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കി. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം.

vachakam
vachakam
vachakam

ക്രിക്കറ്റിനോട് അച്ഛൻ കാണിച്ചിട്ടുള്ള സ്നേഹവും ആവേശവും താൽപര്യവും എക്കാലവും എന്നെ പ്രചോദിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്രിക്കറ്റിനോട് കടുത്ത ഇഷ്ടത്തിലായത്. എന്റെ ജീവിതത്തിൽ എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോൾ ആ വേദനിപ്പിക്കുന്ന യാഥാർഥ്യത്തിനു മുന്നിലാണ് ഞാൻ.

ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ, എന്റെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാൻ ദീർഘകാലം ചേർത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നിൽനിന്ന് വഴുതിപ്പോകുന്നു- അനായ ബംഗാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam