ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംഘടനയെ പരിഹസിച്ച്‌   സന്ദീപ് വാര്യർ 

SEPTEMBER 17, 2024, 1:30 PM

മലയാള സിനിമയിൽ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംഘടനയെ പരിഹസിച്ച്‌ ബിജെപി നേതാവ് സന്ദീപ് വാര്യർ രം​ഗത്ത്.

''പ്രോഗ്രസീവ് ഫിലിം മെക്കേഴ്‌സ് ഓഫ് ഇന്ത്യ . പിഎഫ്‌ഐ .. കറക്‌ട് പേര്. മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി'' എന്നാണ് സന്ദീപിന്റെ പരിഹാസം. മട്ടാഞ്ചേരി മാഫിയ എന്ന് പറഞ്ഞുകൊണ്ട് മറ്റാരു പരിഹാസക്കുറിപ്പും സന്ദീപ് വാര്യർ കുറിച്ചിരുന്നു. അതിങ്ങനെ-

''ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു . ആർക്കാണ് അങ്കിൾ മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടത് ?

vachakam
vachakam
vachakam

പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിച്ച്‌ മുക്കിയ , മലയാള സിനിമയെ നശിപ്പിക്കുന്ന , ദേശവിരുദ്ധ പ്രൊപ്പഗാണ്ട സിനിമകളെടുക്കുന്ന , സമൂഹത്തെ കാർന്ന് തിന്നുന്ന മയക്ക് മരുന്ന് പ്രചരിപ്പിക്കുന്ന , മയക്കുമരുന്നിന്റെ പേര് സ്വന്തം പ്രൊഡക്ഷൻ കമ്ബനിക്ക് നൽകിയ , കഞ്ചാവിന്റെ പേരിൽ സിനിമയെടുത്ത, ജോലി ചെയ്തവർക്ക് ഇപ്പോഴും ലക്ഷങ്ങൾ പ്രതിഫലം നൽകാത്ത ഒരു പറ്റം തെമ്മാടിക്കൂട്ടങ്ങൾക്ക് ഞാൻ നൽകിയ പേരാണ് മട്ടാഞ്ചേരി മാഫിയ''

അതേസമയം, പ്രോഗ്രസീവ് ഫിലിം മെക്കേഴ്‌സ് അസോസിയേഷൻ ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടന എന്ന രീതിയിലാണ് ആദ്യം ആലോചിച്ചതത്രേ. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു. വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ' എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാർ ചില നിർമാതാക്കൾക്ക് അയച്ചിരുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam