സാമന്ത തന്റെ ഫോളോവേര്‍സിനെ വഞ്ചിക്കുന്നു; താരത്തിനെതിരെ കടുത്ത ആരോപണം 

MARCH 15, 2024, 1:32 PM

മുംബൈ: ഏവർക്കും പ്രിയങ്കരിയായ താരമാണ് സാമന്ത റൂത്ത് പ്രഭു. താരം ആരംഭിച്ച മെഡിക്കല്‍ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളിലാണ് ശ്രദ്ധ നേടിയത്. സാധാരണയായി തോന്നുന്ന ആരോഗ്യ പ്രശ്‌നങ്ങളും, ലൈഫ് കോച്ചിംഗും, ആരോഗ്യ സംബന്ധിയായ ഡയറ്റും മറ്റുമാണ് ഈ പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്യാറുള്ളത്. അതുമായി ബന്ധപ്പെട്ട വിദഗ്ധരെയാണ് പോഡ്കാസ്റ്റില്‍ നടി അതിഥിയായി ക്ഷണിക്കാറുള്ളതും.

അതേസമയം അടുത്തിടെ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി തീര്‍ത്തും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സാമന്തയുടെ പോഡ്കാസ്റ്റിന്റെ വീഡിയോ ശകലം അടക്കമാണ് വിമർശനം ഉയരുന്നത്. കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ ഡാന്‍ഡെലിയോണ്‍ പോലുള്ള സസ്യങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയ വ്യക്തി അശാസ്ത്രീയ വിവരങ്ങളാണ് പങ്കുവച്ചത് എന്നാണ് വിവരം. ദ ലിവര്‍ ഡോക്ടര്‍ എന്ന അക്കൌണ്ടാണ് ഇതിനെതിരെ എക്‌സില്‍ വിശദമായ പോസ്റ്റ് ഇട്ടത്. പോസ്റ്റ് ഇതിനോടകം വൈറലാണ്.

ആരോഗ്യകാര്യങ്ങളില്‍ വിവരം ഇല്ലാത്ത ഒരാളെ വിളിച്ചുവരുത്തി ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് ശരിക്കും സാമന്ത തന്റെ 33 ദശലക്ഷത്തിലധികം ഫോളോവേര്‍സിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് സമമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam