മുംബൈ: ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും മറ്റും നേരിട്ടോ അല്ലാതെയോ ഉള്ള വധഭീഷണികള്‍ ഭയപ്പെടുത്തുന്നില്ലെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തനിക്ക് എത്ര ആയുസ്സ് ലഭിക്കുന്നോ അത്രയും കാലം താന്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മുംബൈയിലെ ബാന്ദ്രയിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പ് സംഭവത്തിനു ശേഷം, നടന്റെ സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ പോലും ഇപ്പോള്‍ ഒരു വലിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പാനല്‍ ഉണ്ട്.
മുംബൈയില്‍ അടുത്തിടെ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ ഭീഷണികളെക്കുറിച്ച് സംസാരിച്ചു. 'ഭഗവാന്‍, അല്ലാഹുമാണ് എല്ലാം നിശ്ചയിക്കുക. വിധി അനുവദിക്കുന്നിടത്തോളം കാലം എന്റെ ആയുസ്സ് ഉണ്ടാകും. അത്രമാത്രം,' അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, നിരന്തരം സുരക്ഷയാല്‍ ചുറ്റപ്പെട്ടിരിക്കുന്നതില്‍ നടന്‍ ആശങ്ക പ്രകടിപ്പിച്ചു. 'ചിലപ്പോഴെല്ലാം വളരെയധികം ആളുകളെ ഒപ്പം കൊണ്ടുനടക്കേണ്ടി വരുന്നു. അത് തന്നെ ഒരു പ്രശ്‌നമായി മാറുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണികള്‍ക്ക് ശേഷം, താന്‍ ഇപ്പോള്‍ തന്റെ വീടിനും സിനിമാ സെറ്റുകള്‍ക്കും ഇടയില്‍ മാത്രമേ സഞ്ചരിക്കുന്നുള്ളൂവെന്ന് സല്‍മാന്‍ വെളിപ്പെടുത്തി. 'ഇപ്പോള്‍ എല്ലാം ഗാലക്‌സിയില്‍ (വീട്) നിന്നും ഷൂട്ടിംഗ് സ്ഥലത്തേക്കും അവിടെ നിന്ന് തിരികെ ഗാലക്‌സിയിലേക്കും ആണ്, മറ്റൊന്നുമില്ല,' 59 കാരനായ നടന്‍ പറഞ്ഞു.
1998ലെ കൃഷ്ണമൃഗ വേട്ടക്കേസിന്റെ പേരിലാണ് ലോറന്‍സ് ബിഷ്ണോയി സംഘം സല്‍മാന്‍ ഖാനെ നോട്ടപ്പുള്ളിയാക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ തന്റെ മാസ് ആക്ഷന്‍ ചിത്രമായ സിക്കന്ദറിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. സല്‍മാന്റെ സുരക്ഷാ ഭീഷണികള്‍ക്കിടയില്‍ 10,000 മുതല്‍ 20,000 വരെ ആളുകളെ സെറ്റില്‍ കൈകാര്യം ചെയ്യേണ്ടി വന്നതായി ചിത്രത്തിന്റെ സംവിധായകന്‍ എ ആര്‍ മുരുഗദോസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ച് 30 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന സിക്കന്ദറില്‍ കാജല്‍ അഗര്‍വാള്‍, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്