പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് സായ് പല്ലവി. മലയാളിയല്ലെങ്കിലും പല്ലവിയെ ആദ്യ ചിത്രത്തിലൂടെ തന്നെ കേരളം കൈനീട്ടി സ്വീകരിച്ചു. പിന്നീട് മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായി പല്ലവി സജീവമായി.
സായ് പല്ലവിയിലൂടെയാണ് സഹോദരി പൂജ കണ്ണനും ആരാധകർക്ക് പരിചിതമാണ്. ഇപ്പോഴിതാ തന്റെ പ്രണയം പരസ്യപ്പെടുത്തി എത്തിയിരിക്കുകയാണ് പൂജ കണ്ണൻ.
മനോഹരമായ ഒരു ഇൻസ്റ്റഗ്രാം വീഡിയോയ്‌ക്കൊപ്പം, അതിലും മനോഹരമായ ക്യാപ്ഷനോടെയാണ് പൂജ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
'നിസ്വാർത്ഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തിൽ സ്ഥിരത പുലർത്തുകയും ഭംഗിയായി നിലനിൽക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു!
ഇതാണ് വിനീത്, അവൻ എന്റെ സൂര്യകിരണമാണ്. ഇപ്പോൾ എന്റെ പങ്കാളി' എന്നാണ് പൂജയുടെ ക്യാപ്ഷൻ.ആശംസകളുമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്