എല്ലാത്തിനും കാരണം അദ്ദേഹം; അഭിഷേകിനും ഐശ്വര്യയ്ക്കുമിടയിലെ മൂന്നാമൻ!!

AUGUST 10, 2024, 8:50 AM

അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോളിവുഡിലെ സംസാരവിഷയം. ഇരുവരും വേർപിരിയാൻ പോവുകയാണെന്നാണ് അഭ്യൂഹങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. ഇരുവരും പൊതുമധ്യത്തിൽ ഒരുമിച്ച് പ്രത്യക്ഷപെട്ടിട്ട് തന്നെ നാളേറെയായി. 

ഇരുവരും വെവ്വേറെയായാണ് താമസിക്കുന്നതെന്നും അറിയുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ അഭിഷേകും ഐശ്വര്യയും ഇതുവരെ തയ്യാറായിട്ടില്ല.

ഐശ്വര്യ- അഭിഷേക് വേർപിരിയൽ അഭ്യൂഹങ്ങൾക്കിടെ ഒരു ഡോക്ടറുടെ പേരും ഇപ്പോൾ ഉയർന്ന് കേൾക്കുകയാണ്. ഐശ്വര്യയുടെ അടുത്ത സുഹൃത്തും സൈക്കാട്രിസ്റ്റുമായ ഡോക്ടർ സിറാക് മാർക്കർ ആണ് അത്. 

vachakam
vachakam
vachakam


ഐശ്വര്യയും സിറാക് മാർക്കറും തമ്മിലുള്ള അഗാധമായ സൗഹൃദമാണ് അഭിഷേകുമായുള്ള വേർപിരിയലിന് കാരണമെന്നാണ് ബോളിവുഡ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഐശ്വര്യയും സിറാക്കും ഒന്നിച്ചുള്ള ചില ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. 2016ൽ സിറാക്കിന്റെ 'പാരൻ്റിംഗ് ഇൻ ദ ഏജ് ഓഫ് ആങ്സൈറ്റി' എന്നൊരു പുസ്തകം പ്രകാശം ചെയ്തിരുന്നു. ഐശ്വര്യയും അന്ന് പങ്കെടുത്തു. 

vachakam
vachakam
vachakam


ഇവിടെ വച്ച് സിറാക്കിനെ ഐശ്വര്യ ചുംബിക്കുന്നുമുണ്ട്. ഈ ഫോട്ടോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി സിറാക് മാർക്കറും ഐശ്വര്യയും തമ്മിൽ സൗഹൃദത്തിലാണ്. അതേസമയം, അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ബച്ചൻ കുടുംബം എത്തിയിരുന്നു. എന്നാൽ ഇവർക്കൊപ്പം ഫോട്ടോ എടുക്കാൻ ഐശ്വര്യ എത്തിയില്ല.

പകരം മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 2007 ഏപ്രിലിലാണ്  അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. 2011ലാണ് ആരാധ്യ ജനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam