രൺവീർ സിംഗിന്റെ ഡീപ് ഫേക്ക്; കേസെടുത്ത് മുംബൈ പൊലീസ്

APRIL 24, 2024, 2:26 PM

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച സംഭവത്തിൽ കേസെടുത്ത് മുംബൈ പൊലീസ്. താരത്തിന്റെ പരാതിയിന്മേൽ ഐപിസി, ഐടി വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന തരത്തിലുള്ള ഡീപ് ഫേക്ക് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്നലെ രൺവീർ പരാതി നൽകിയെന്ന് താരത്തിന്റെ വക്താവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാജമാണെന്ന് എക്്സിലൂടെ രൺവീർ സിംഗ് അറിയിച്ചിരുന്നു.

രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണെന്ന് പറയുന്ന വീഡിയോ, പ്രധാനമന്ത്രിയെ വിമർശിക്കുന്ന രീതിയിലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. കോൺഗ്രസിന് വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

vachakam
vachakam
vachakam

നേരത്തെ കോൺഗ്രസിന് വോട്ടഭ്യർത്ഥിക്കുന്ന ബോളിവുഡ് താരം ആമിർ ഖാന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്തുവന്നിരുന്നു. ആമിർ ഖാന്റെ പരാതിയിൽ മുംബൈ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam