സംവിധായകൻ രാം ഗോപാൽ വർമയുടെ ഒരു ട്വീറ്റ് വഴിയാണ് മലയാളി മോഡൽ ആരാധ്യ ദേവിയുടെ (ശ്രീലക്ഷ്മി സതീഷ്) വൈറലായത്. സാരിയുടുത്ത ശാലീന സുന്ദരിയായി മോഡൽ ആരാധ്യ ദേവി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു,
ആരാധ്യ ദേവിയുടെ ഗ്ലാമർ വിഡിയോ വൈറലായതോടെ പുതിയ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് രാം ഗോപാൽ വർമ.
‘‘കോട്ടയത്തു നിന്നുള്ള മഞ്ഞ സാരി ധരിച്ച ഈ പെൺകുട്ടി കൂർഗിലെ ഒരു വാട്ടർ ഗേൾ ആയി മാറിയതെങ്ങനെയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
രണ്ടു വിഡിയോകളും കാണുക, വിശ്വസിക്കാൻ താരതമ്യം ചെയ്യുക.’’–ആരാധ്യയുടെ വൈറലായ റീൽ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്.
സംവിധായകന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാൻസ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ വർമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.
ആരാധ്യയെ നായികയാക്കി രാം ഗോപാൽ വർമ നിർമിക്കുന്ന ‘സാരി’ എന്ന സിനിമയിൽ നിന്നുള്ള വിഡിയോയാണിത്.
Can’t believe how this girl in the yellow SAAREE from Kottayam transformed herself into a WATER GIRL in COORG ..See both videos and compare to believe https://t.co/R6H7PJ9gy0 pic.twitter.com/4K7cK4xnTL
— Ram Gopal Varma (@RGVzoomin) June 20, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്