‘കേരള സ്റ്റോറി 2 ബിയോണ്ട്’—പേരിൽ നിന്ന് ‘കേരള’ നീക്കണമെന്ന് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

MARCH 3, 2026, 11:02 PM

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 ബിയോണ്ട് എന്ന സിനിമയുടെ പേരിൽ നിന്ന് ‘കേരള’ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന കഥാവിവരമുള്ള ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരള’ ഒഴിവാക്കണമെന്നും, ചിത്രം സാങ്കൽപികമാണെന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കെ. സി. ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ വരും.

അതേസമയം വിവാദങ്ങൾക്കിടെ ചിത്രം റിലീസ് ചെയ്തെങ്കിലും പലയിടങ്ങളിലും പ്രേക്ഷകരില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയിരുന്നു. ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ ഫ്രെഡി ഫ്രാൻസിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജിയിൽ ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ റിലീസ് തടഞ്ഞിരുന്നു. തുടർന്ന് നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയായിരുന്നു.

എന്നാൽ പ്രദർശനവിലക്ക് തുടരുന്നതിനിടെ കോടതി ഉത്തരവ് മറികടന്ന് ടിക്കറ്റ് വിൽപ്പന നടത്തിയെന്നാരോപിച്ച് കോടതിയലക്ഷ്യ പരാതിയും ഉയർന്നിരുന്നു. ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമയെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നാണ് അണിയറപ്രവർത്തകരുടെ വാദം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam