'ഓഫീസർ ഓൺ ഡ്യൂട്ടി' പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് നിർമാതാക്കളുടെ സംഘടന

MARCH 24, 2025, 9:25 PM

 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിന്റെ കളക്ഷനുമായി  ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

സംഘടന പുറത്തുവിട്ട  കണക്കുകളിൽ അപാകത ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ ചൂണ്ടിക്കാണിച്ചിരുന്നു. 30 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. 

'നിർമ്മാതാക്കളും സംവിധായകരും പറഞ്ഞ നിർമാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളിൽ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളിൽ ഉള്ളത്. നിർമ്മാതാക്കളെ ബോധവൽക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

കഴിഞ്ഞ രണ്ടുമാസക്കാലമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്‌.

ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam