തന്നെ സൈബർ ബുള്ളിയിം​ഗ് ചെയ്യുന്ന ആളെ കണ്ടെത്തി സുപ്രിയ മേനോൻ; ആളെ പബ്ലിക്കായി അവതരിപ്പിക്കണമോ എന്ന് ചോദിച്ചു താരം 

SEPTEMBER 26, 2023, 9:24 PM

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആളാണ് നിർമാതാവും നടൻ പൃഥിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പങ്കുവച്ചൊരു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആവുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്നെ സൈബർ ബുള്ളിയിം​ഗ് ചെയ്യുന്ന ആളെ താൻ കണ്ടെത്തിയെന്നാണ് സുപ്രിയ പറയുന്നത്. മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകൾ ചെയ്തുവെന്നും ശേഷമാണ് താൻ അവരെ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു. ആളൊരു നഴ്സ് ആണെന്നും ഒരു കുഞ്ഞു കുട്ടിയുണ്ടെന്നും പറഞ്ഞ സുപ്രിയ അവർക്കെതിരെ കേസ് കൊടുക്കണമോ അതോ പബ്ലിക്കായി അവരെ അവതരിപ്പിക്കണമോ എന്നും ചോദിക്കുന്നുണ്ട്. 

“നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിം​ഗ് നേരിട്ടിട്ടുണ്ടോ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി വ്യാജ ഐഡികൾ ഉണ്ടാക്കി എന്നെ ബുള്ളിയിം​ഗ് ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്യുന്ന ഒരാളുണ്ട്. കാലങ്ങളായി ഞാനത് മൈന്റ് ആക്കാതെ വിട്ടതാണ്. എങ്കിലും ഒടുവിൽ ഞാൻ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിർന്നത്. രസകരമായൊരു സംഗതി എന്തെന്നാല്‍ അവളൊരു നഴ്സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യണമോ അതോ പൊതുവിടത്തിൽ കൊണ്ടുവരണോ?”, എന്ന് സുപ്രിയ ചോദിക്കുന്നു. പിന്നാലെ നിരവധി പേരാണ് സുപ്രിയയ്ക്ക് സപ്പോർട്ടുമായി രം​ഗത്ത് എത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സുപ്രിയ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam